Wednesday, May 14, 2014

സ്വപ്‌നവിഹാരികള്‍


The Dreamers (2003) on IMDb

അകിരോ കുറോസാവയുടെ സ്വപ്നങ്ങള്‍

Dreams (1990) on IMDbനമുക്ക്‌ കാഴ്ചയുടെ വസന്തങ്ങളും  അത്ഭുതങ്ങളും സമ്മാനിച്ച ‘റാഷമോണും’, ’സെവെന്‍ സമുറായിയും’, ‘റെഡ്‌ ബിയാര്‍ഡും’ നല്‍കിയ 49 വര്‍ഷത്തെ സിനിമാനുഭവങ്ങള്‍ ഉള്ള   അകിരോ കുറോസാവ തന്‍റെ80മത്തെ വയസ്സില്‍ തന്‍റെ സ്വപ്നങ്ങളെ അധികരിച്ച് 1990ല്‍ സംവിധാനം നിര്‍വഹിച്ച സിനിമയാണ് ‘ഡ്രീംസ്’ .എട്ട്‌ സ്വപ്നങ്ങള്‍ നമ്മളോട് സംസാരിക്കുന്നത് ശബ്ദത്തിലൂടെയല്ല മറിച്ച് സ്വപ്നസദൃശ്യമായ ഇമേജുകളുടെ ഭംഗിയാര്‍ന്ന അവതരണത്തിലൂടെയാണ്.തന്‍റെ തന്നെ കുട്ടിക്കാലത്തുള്ള സ്വപനം ,വികാരം ,സ്വഭാവം ,പ്രവൃത്തി മുതല്‍ വൃദ്ധനായ തന്‍റെ പ്രകൃതി ,ഊര്‍ജ്ജം ,നുക്ലിയാര്‍ എനെര്‍ജി എന്നിവയിലുള്ള കാഴ്ച്ചപ്പടുകളാണ് അദേഹം ഈ സ്വപ്നങ്ങളിലൂടെ അവതരിപ്പിക്കുന്നത്‌ .വിഖ്യാത ചലച്ചിത്രകാരന്‍ സ്പില്‍ബര്‍ഗ് ഈ സിനിമയെ ഒരു ‘ഇംപ്രഷനിസ്റ്റ് പെയിന്‍റിംഗ്’ എന്നാണ് വിശേഷിപ്പിച്ചത്.

ഒന്നാമത്തെ സ്വപ്നം
Sunshine through the Rain

Foxes Marching


മഴയും വെയിലും ഒരുമിച്ച് വന്നാല്‍ കുറുക്കന്മാരുടെ കല്യാണമാണെന്ന് നമ്മള്‍ കുട്ടികളോട് പറയാറുണ്ട് .ഒരു കുട്ടി മഴയും വെയിലും ഒരുമിച്ച് വന്നപ്പോള്‍ വനത്തില്‍ വെച്ച് കുറുക്കന്മാരുടെ  കല്യാണം കാണുന്നു ,കുറുക്കന്മാര്‍ കുട്ടിയേയും .കുട്ടി തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ ക്രുദ്ധയായ അമ്മ പറയുന്നു (ഇത് പോലൊരു അമ്മയെ വേറൊരു സിനിമയിലും കാണാന്‍ കഴിയില്ല ),
“നീ എവിടെയായിരുന്നു ,നീ കാണാന്‍ പാടില്ലാത്തത് കണ്ടു ,നീ പോയ സമയത്ത് ഒരു കുറുക്കനിവിടെ വന്ന് ഈ കത്തി തന്നു ,അവര്‍ ഭയങ്കര ദേഷ്യത്തിലാണ് ഒന്നുകില്‍ നീ ഈ കത്തി കൊണ്ട് സ്വയം കുത്തി മരിക്കണം ,അല്ലെങ്കില്‍ നീ അവരോടു മാപ്പ് പറയണം ,ദാ ആ മഴവില്ലിനറ്റ്താണ് അവരുടെ വീട് ,ഇതു പറഞ്ഞു അമ്മ കുട്ടിയെ വീടിനു പുറത്താക്കി കതകടയ്ക്കുന്നു .കുട്ടി മഴവില്ലിനറ്റം തേടി യാത്രയാകുന്നു 

The Peach Orchard 

Peach Trees Dancing


വസന്തത്തില്‍ പീച്ച് മരങ്ങള്‍ പുഷ്പിക്കുന്ന സമയത്ത് പാവകളുടെ ഉത്സവം നടക്കാറുണ്ട് .പാവകള്‍ തവിട്ട് നിറമുള്ള പീച്ച് മരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് .ഒരു വീട്ടിലെ കുട്ടി തന്‍റെ ഉദ്യാനത്തുള്ള പീച്ച് മരം വെട്ടിക്കളയുന്നു.അതില്‍ പീച്ച് മരങ്ങളുടെ ആത്മാക്കള്‍ അവനോടു കോപിക്കുന്നു .പക്ഷെ അവനവരോട് വ്യകതമാക്കുന്നു പീച്ച് മരങ്ങളെ എത്രയേറെ സ്നേഹിക്കുന്നുവെന്ന്,സംതൃപ്തരായ ആത്മാക്കള്‍ കുട്ടിക്ക്‌ മുന്നില്‍ പരമ്പരാഗത രീതിയിലുള്ള നൃത്തം അവതരിപ്പിക്കുന്നു . 

The Blizzard
The Godess of Death


നാല് പര്‍വതാരോഹകര്‍ ഒരു മഞ്ഞുമല കയറുകയാണ് ,പക്ഷെ മൂന്ന്‍ ദിവസമായി വീശുന്ന മഞ്ഞുകാറ്റ്‌ അവരെ ഉദ്യമത്തില്‍ നിന്നും തടയുന്നു ,അവര്‍ മരണത്തിന് കീഴ്പെടാം എന്ന തീരുമാനത്തിലെത്തുന്നു.പെട്ടന്ന്‍ പര്‍വതാരോഹകരിലോരാളുടെ മുന്നിലേക്ക്‌ മരണ ദേവത കടന്നു വരുന്നു .അവള്‍ അവരെ മരണത്തിലേക്ക്‌ കൈനീട്ടി വിളിക്കുന്നു ,പക്ഷെ അയാളില്‍ അവസാന നിമിഷമുണ്ടായ ഉള്‍പ്രേരണയാല്‍ അവളില്‍ നിന്നും ഒഴിഞ്ഞു മാറുന്നു .അയാള്‍ മഞ്ഞുവീഴ്ച്ച അവസാനിച്ചതായി മനസ്സിലാക്കുന്നു .അവസാനം മരണത്തെ കീഴ്പ്പെടുത്തിക്കൊണ്ടാവര്‍ ഉദ്യമത്തിലെത്തുന്നു.

The Tunnel

March of Dead Soldiers


ഒരു ജപ്പാനീസ് ആര്‍മി ഓഫീസര്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം വീട്ടിലേക്ക്‌ മടങ്ങുകയാണ് ,ഒരു ടണലിലൂടെ വേണം കടന്നു പോകുവാന്‍ .പെട്ടെന്ന്‍ ഒരു നായ ഭീകരമായി കുരച്ചു കൊണ്ട് വന്ന് അയാളെ ഭയപ്പെടുത്തുന്നു .അയാള്‍ ടണലിലൂടെ നടക്കുമ്പോള്‍ ഒരു പട്ടാളക്കാരന്‍റെ പ്രേതം അയാളെ സമീപിക്കുന്നു ,താന്‍ മരിച്ചിട്ടില്ല എന്നും തനിക്ക്‌ ഓര്‍ഡര്‍ തരൂ എന്നയാള്‍ ആവശ്യപ്പെടുന്നു .ഓഫിസര്‍ അയാള്‍ മരിച്ചു എന്ന് ബോധ്യപ്പെടുത്തി അയാളെ തിരിച്ചയക്കുന്നു ,പക്ഷെ അയാളെ ഞെട്ടിച്ചു കൊണ്ട് അയാളുടെ കൂടെയുണ്ടായിരുന്ന മരിച്ച മുഴുവന്‍ പട്ടാളക്കാരും മാര്‍ച്ച് ചെയ്തു വരുന്നു ,ഓഫീസര്‍ അവര്‍ മരിച്ചുവെന്നു താന്‍ കാരണമാണ് അവര്‍ മരിച്ചതെന്നും അവരെ ബോധ്യപ്പെടുത്തുന്നു .യുദ്ധത്തിന്‍റെ കെടുതികള്‍ വിവരിക്കുന്ന സ്വപ്നം പട്ടിയുടെ കുരയോടെ അവസാനിക്കുന്നു .

Crows
Langloise Bridge


വാന്‍ഗോഗിന്‍റെ പെയിന്‍റിംങ്ങുകളെ വിശദീകരിക്കുന്ന സ്വപ്നം .പ്രശസ്ത സംവിധായകനും നടനുമായ മാര്‍ട്ടിന്‍ സ്കോര്‍സെസ് ആണ് വാന്‍ഗോഗായി അഭിനയിച്ചിരിക്കുന്നത് ഒരു കലാവിദ്യാര്‍ഥി (അയാള്‍ കുറൊസാവ ധരിക്കുന്ന തൊപ്പി ധരിച്ചിട്ടുണ്ട് ,ഈ യുവാവ്‌ പിന്നീടുള്ള സ്വപനങ്ങളില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട് ) വാന്‍ഗോഗിന്‍റെ പെയിന്‍റിംങ്ങുകളിലൂടെ സഞ്ചരിക്കുന്നു ,അവസാനം അയാളുമായി സംസാരിക്കുന്നു ,പിന്നീട് വാന്‍ഗോഗ് തന്‍റെ പ്രശസ്തമായ “ഗോതമ്പ് പാടത്തെ കാക്കകള്‍ “എന്ന ചിത്രത്തിലൂടെ നടന്നു പോകുന്നതായി കാണുന്നു ,ആ ഗോതമ്പ് പാടം  മുഴുവനും കാക്കകളെ കൊണ്ട് നിറയുന്നു .ഒരു പ്രത്യേക സംഗീതമാണ്  കുറോസാവ അപ്പോള്‍ ഉപയോഗിക്കുന്നത് .ഈ ഭാഗത്തിന്‍റെ വിഷ്വല്‍  എഫെക്റ്റ്‌ നിര്‍മിച്ചത്‌ പ്രശസ്ത സംവിധായകനായ ജോര്‍ജ്‌ ലൂക്കാസ് ആണ് .
Mount Fuji in Red
Mt.Fuji in Red


മൌണ്ട് ഫുജി പര്‍വതത്തിന് അരികിലുള്ള വലിയ നുക്ലിയാര്‍ പവര്‍സ്റ്റേഷന്‍ഉരുകുവാന്‍ തുടങ്ങിയിരിക്കുന്നു .റിയാക്ടരുകള്‍ ഒന്നിന് പുറകെ ഒന്നായി പൊട്ടിതെറി ക്കുകയാണ്.ആകാശം വിഷവാതകങ്ങള്‍ കൊണ്ട് ചുവന്ന്‍ മൂടിയിരിക്കുന്നു .കോടിക്കണക്കിനു ജപ്പാന്‍കാര്‍ കടലിനരികിലെക്ക് ഓടുകയാണ് .നുക്ലിയാര്‍ പവറിന്‍റെ ഭവിഷത്തുകളെ പറ്റി പ്രതിപാദിക്കുകയാണ്  കുറൊസാവ ഈ സ്വപനത്തിലൂടെ.
The Weeping Demon
The Weeping Demon


കുറൊസാവ തൊപ്പിയണിഞ്ഞ അതെ ചെറുപ്പക്കാരന്‍ കറുത്ത പുകമൂടിയ ഒരു പര്‍വതതിലെക്ക് യാതൊരു പ്രതീക്ഷയുമില്ലാതെ നടന്നു കയറുകയാണ് .അയാള്‍ ഒരു വിചിത്രമനുഷ്യനെ കാണുന്നു അയാള്‍ പറയുന്നു ഇവിടെയെല്ലാം അണുപ്രസരണം ഉണ്ടായിരിക്കുന്നു ,എല്ലാവരും ശരശയ്യയിലാണ് .പക്ഷെ മനുഷ്യര്‍ മരിച്ചിട്ടില്ല ,അവര്‍ വേദനയാല്‍ അലറുന്ന ശബ്ദമാണ് കേള്‍ക്കുന്നത് .ഈ സ്വപ്നത്തിലൂടെ ജപ്പാന്‍റെ ഇന്നത്തെ അവസ്ഥ കുറൊസാവ മുന്‍കൂട്ടി കണ്ടിരിക്കുന്നു .

Village of Water Mills
Village of Water Mills

“ജലച്ചക്രങ്ങളുടെ നാട്”, കുറൊസാവ തൊപ്പിയണിഞ്ഞ ആ ചെറുപ്പക്കാരന്‍ ശാന്തമായ അരുവികളുള്ളസുന്ദരമായ ആ ഗ്രാമത്തിലേക്ക്‌ കടന്നു വരുന്നു ആ ഗ്രാമം നാശം പിടിച്ച പുത്തന്‍ ലോകക്രമത്തെ എന്നെ തള്ളികളഞ്ഞതാണ് .അയാള്‍ അവിടെ തത്വചിന്തകള്‍ പറയുന്ന ഒരു വൃദ്ധനെ കാണുന്നു ,യുവാവ് താല്പര്യത്തോടെയാണ് എല്ലാം നോക്കികാണുന്നത് .അപ്പോള്‍ അവിടെക്കൊരു മരണഘോഷയാത്ര കടന്നു വരുന്നു ,വൃദ്ധന്‍ അതിനായി തയാറെടുക്കുന്നു .അയാള്‍ പറയുന്നു ഞങ്ങള്‍ മരണത്തിന് കരയുന്നതിനു പകരം അതിനെ നല്ല രീതിയില്‍ യാത്ര പറയുന്നു .സ്വപ്നങ്ങളില്‍ ഏറ്റവും ദാര്‍ശനിക ദീപ്തിയുള്ള ഭാഗമാണിത്‌ .

അമിതവേഗതയില്‍ ചലിച്ചു കൊണ്ടിരിക്കുന്ന പുത്തന്‍ സാമ്പത്തിക ക്രമത്തില്‍ നിന്നും മോചിതനാവുകയും പ്രകൃതിയോടിണങ്ങി ജീവിക്കുവാനുമാണ് ഈ സ്വപ്നങ്ങളത്രെയും നമ്മെ പഠിപ്പിക്കുന്നത്‌ .മനോഹരമായ എഡിറിങ്ങും ഫ്രെയിമുകളുടെ കമ്പോസിങ്ങും ഈ സിനിമയെ സുന്ദരമാക്കുന്നു , കുറൊസാവയിലെ ചിത്രകാരന്‍ അദേഹത്തെ വളരെയധികം സഹായിച്ചിരിക്കും
 അടൂര്‍ ഗോപാലകൃഷ്ണന്‍റെ സിനിമകളെ  ഉച്ചപടമെന്നും വിരസമെന്നും പറഞ്ഞ് തള്ളികളയുന്ന അറുബോരന്മാര്‍ ഈ സിനിമ കാണേണ്ടതാണ് . കാഴ്ച്ചയുടെ വേഗം കുറയ്ക്കുവുനാണ് ക്ലാസിക് ചലച്ചിത്രങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത് ,വേഗതയില്‍ ആര്‍ക്കോ വേണ്ടി ലോകം മുന്നോട്ട് പോകുന്നതിനു പകരം ആസ്വദിച്ചും ,പ്രകൃതിയോടിണങ്ങിയും മുന്നോട്ട് പോയിരുന്നെങ്കില്‍ !!!


"മേഘെ ധാക്ക താര "

            The Cloud-Capped Star(1960) 

പ്രമുഖ മാര്‍ക്സിസ്റ്റ്‌ കലാകാരനായ ഋത്വിക്‌ ഘട്ടക് 1960കളില്‍  സംവിധാനവും രചനയും നിര്‍വഹിച്ച ചിത്രമാണ് മേഘെ ധാക്ക താര (Cloud Capped Star) . ഈ ചിത്രം ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായി കണക്കാക്കുന്നു .ഇന്ത്യ –പാക്കിസ്ഥാന്‍ വിഭജന കാലത്തിനു ശേഷമുള്ള സാമൂഹികാന്തരീക്ഷത്തില്‍ നിന്നാണ് ഈ ചിത്രം കഥ പറയുന്നത് .(ഋത്വിക്‌ ഘട്ടക് തന്നെ ബംഗാളിലേക്ക് കുടിയെറിയതാണല്ലോ.)സിനിമയിലെ കേന്ദ്ര കഥാപാത്രമായ മധ്യവര്‍ഗകുടുംബം കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നും കല്‍ക്കട്ടയിലേക്ക് കുടിയേറിയതാണ് .അച്ഛന്‍ ,അമ്മ,രണ്ടു പെണ്മക്കള്‍ ,രണ്ടു ആണ്മക്കള്‍ എന്നിവരാണ് ആ കുടുംബതിലുള്ളത് .മുതിര്‍ന്ന പെണ്‍കുട്ടിയായ നീതുവിലാണ് ആ കുടുംബത്തിന്‍റെ ഏക ആശ്രയം .നീതുവാകട്ടെ അവളുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ പ്പോലും മറന്ന് കുടുംബത്തിന് വേണ്ടി സര്‍വ്വവും ത്യജിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നു. 


ശങ്കര്‍(അനിയന്‍),ഗീതു(അനിയത്തി) എന്നിവര്‍ പൂര്‍ണ്ണമായും ആശ്രയിക്കുന്നത് നീതുവിനെയാണ് . ശങ്കര്‍ കോളേജ് പഠനം കഴിഞ്ഞിട്ടും ഒരു ജോലിയ്ക്കായി ശ്രമിക്കാതെ ഒരു പാട്ടുകാരനായി മാറണം എന്ന ആഗ്രഹത്തില്‍ നടക്കുകയാണ് . നീതുവിന് ഏറ്റവും കൂടുതലിഷ്ട്ടം അച്ഛനോടും അനിയനോടുമാണ് .നീതുവിന്‍റെ അമ്മ യാതൊരു വിധ അനുകമ്പയും ഇല്ലാത്തൊരു ഗ്രാമീണ സ്ത്രീയാണ് .പണത്തിലാണ് അവരുടെ നോട്ടം .സനത്ത് നീതുവിന്‍റെ കളിക്കൂട്ടുകാരനും കാമുകനുമാണ് .ഇവരുടെ വിവാഹം നീതുവിന്‍റെ കുടുംബത്തിന് വേണ്ടിയുള്ള ത്യാഗം മൂലം നീണ്ടു നീണ്ടു പോകുന്നു. .ഇതൊക്കെയാണ് നീതുവിന്‍റെ ജീവിതം .സിനിമയുടെ തുടക്കത്തില്‍ നീതു വരുന്നത് ഒരു പൊട്ടിയ ചെരുപ്പുമിട്ടു കൊണ്ടാണ് . നീതു ശങ്കരിനു മുഖം ഷേവ് ചെയ്യാന്‍ ബ്ലേഡ്‌ വാങ്ങാന്‍ വരെ പണം കൊടുക്കണം .ഇതിനിടയില്‍ മോണ്ടുവിനു ഒരു ഫാക്ടറിയില്‍ ജോലി ലഭിക്കുന്നു.അവന്‍റെ ശമ്പളം കിട്ടി തുടങ്ങതോടെ നീതുവിനെ ആരും ശ്രദ്ധിക്കാതാകുന്നു .മോണ്ടുവിനു വീട്ടില്‍ നല്ല ഭക്ഷണം ലഭിക്കുന്നില്ല എന്ന് പറഞ്ഞു ഫാക്ടറിയിലേക്ക് താമസം മാറുന്നു ..ഇതിനിടയില്‍ നീതുവിന്‍റെ അച്ഛന്‍ വീണു പരുക്കേല്‍ക്കുന്നു.അച്ഛനെയും നോക്കുന്നത് നീതുവാണ്.നീതുവുമായുള്ള വിരസമായ പ്രണയത്തിനൊടുവില്‍ സനത്ത് നീതുവിന്‍റെ അനിയത്തി ഗീതുവുമായി പ്രണയത്തിലാവുന്നു .അവരുടെ വിവാഹം വീട്ടുകാര്‍ നടത്തികൊടുക്കാന്‍ തീരുമാനിക്കുന്നു . നീതുവിന്‍റെ ആഭരണങ്ങള്‍വരെ ഗീതുവിനു കൊടുക്കുന്നു . നീതുവിനോടുള്ള കുടുംബത്തിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ചു ശങ്കര്‍ നാട് വിടുന്നു.ഈ സംഭാവങ്ങളാല്‍ നീതുവാകെ തളര്‍ന്നു പോകുന്നു.


മോണ്ടുവിനു ഫാക്ടറിയില്‍ വെച്ച് അപകടം സംഭവിക്കുന്നു . നീതുവാണ് മോണ്ടുവിന്‍റെ എല്ലാ കാര്യങ്ങളും നോക്കുന്നത് .ഇതിനിടയില്‍ നീതുവിന് കടുത്ത പനി പിടിക്കുന്നു .എന്നിട്ടും അവള്‍ ജോലിയ്ക്കായി പോകുന്നു.നീതു അതിനു ന്യായമായി പറയുന്നത്

       Because I’ am the only earning member in my family”

കടുത്ത പനി മൂര്‍ഛിച്ച് നീതു ചോര ശര്‍ദ്ദിക്കുന്നു .വൈകാതെ അവള്‍ മനസ്സിലാക്കുന്നു തനിയ്ക്ക് ക്ഷയം പിടിപെട്ടുവെന്ന്. നീതു വീടിനുള്ളിലെ മറ്റൊരു മുറിയിലേക്ക് താമസം മാറുന്നു .

ഈ സമയം ശങ്കര്‍ വലിയ സംഗീതജ്ഞനായി തിരിച്ചു വരുന്നു.അയാളോട് അമ്മ പറയുന്നു അവള്‍ (നീതു )ഇപ്പോള്‍ ആരോടും മിണ്ടുന്നില്ല ,ജോലിയ്ക്ക് പോകും വരും ,ഒറ്റയക്ക് ഒരു മുറിയില്‍ കഴിയുന്നു .
ശങ്കര്‍ നീതുവിന്‍റെ മുറിയിലെത്തുന്നു. അവളുടെ തൂവലയില്‍ രക്തം കാണുന്ന ശങ്കര്‍ അവളില്‍ നിന്നുമറിയുന്നു അവള്‍ക്കു ക്ഷയമാണെന്ന്.അയാളത് എല്ലാവരോടുമായി പറയുന്നു . ശങ്കര്‍ നീതുവിന്‍റെ തുടര്‍ ചികിത്സയെ പറ്റി അന്വേഷിക്കുവാന്‍ പോകുന്നു.


നീതുവിന്‍റെ അച്ഛന്‍ കനത്ത മഴ പെയ്യുന്നൊരു രാത്രിയില്‍ അവളുടെ മുറിയിലെത്തുന്നു. അയാള്‍ പറയുന്നു,


“നീ വരുത്തി വെയ്ച്ചതാണ് നിന്‍റെ ഇപ്പോഴത്തെ സ്ഥിതി ,നീ മറ്റുള്ളവരുടെ ഭാരം ഒറ്റയ്ക്ക് ചുമലിലേറ്റി ,അവരോ നിന്നെ ശ്രദ്ധിച്ചില്ല ,അവരിപ്പോള്‍ രണ്ടു നില വീടിനെ പറ്റിയാണ് സംസാരിക്കുന്നത് ,നിന്‍റെ ശ്വാസത്തില്‍ വരെ വിഷമുണ്ട് ,ഗീതു ഗര്‍ഭിണിയാണ് ,അത് കൊണ്ട് നീ ഇപ്പോള്‍ത്തന്നെ വീട് വിട്ടു പോകണം ,ഞാന്‍ നിന്‍റെ തുണികള്‍ അടുക്കി വയ്ച്ചിട്ടുണ്ട്”


അയാള്‍ കണ്ണീരോടെ പറഞ്ഞു .

ആ കൊടും മഴയത്ത് അവള്‍ വീട് വിട്ടിറങ്ങുന്നു .വഴിയില്‍ വെച്ച് ശങ്കരിനെ കാണുന്നു .അയാള്‍ പറയുന്നു .


“വിഡ്ഢി ഞാന്‍ നിന്‍റെ ചികില്‍സയ്ക്കായി എല്ലാം ചെയ്തു .നമുക്ക്‌ അങ്ങോട്ട്‌ പോകാം “.


ശങ്കര്‍ ഡാര്‍ജിലിങ്ങിലെ ഒരു ആശുപത്രിയിലേക്കാണ് അവളെ കൊണ്ടുപോയത് .ഒരു ഇടവേളയ്ക്കു ശേഷം ശങ്കര്‍ സഹോദരിയെ കാണാനെത്തി .അയാള്‍ വിശേഷങ്ങള്‍ പറയുന്നു .


“നിന്‍റെ സ്വപ്നത്തിലെ പോലെ മലകള്‍ നിറഞ്ഞതാണ് ഈ പ്രദേശം ,നിനക്കതിന്‍റെ മുകളില്‍ പോവണ്ടേ ? വീട്ടില്‍ ഒരു ആണ്‍കുട്ടി പിറന്നിരിക്കുന്നു .അവന്‍ വീടിന്‍റെ രണ്ടാം നിലയിലേയ്ക്ക് ഗോവണി വഴി കയറും ,അച്ഛന്‍ പറഞ്ഞാലുമവന്‍ അനുസരിക്കില്ലാ “

നീതു അപ്പോള്‍ അവന്‍റെ ചുമലില്‍ വീണു പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നു .


    “എനിക്കിനിയും ജീവിക്കണം ,എനിക്കിനിയും ജീവിക്കണം “

"Brother , I want to live "


                              “  Come, my daughter Uma to me....

 Let me garland you with flowers

You are the soul of my sad self,

Mother deliverer!

              You are leaving my home desolate………

For your husband’s place

How do I endure your leaving?

My daughter………”

മുത്ത്‌കമ്മലണിഞ്ഞ പെണ്‍കുട്ടി
Girl with a Pearl Earring (2003) on IMDb
Girl With a Pearl Earring Film (2003)
ജോഹന്നാസ്‌ വെര്‍മീര്‍ എന്ന ഡച്ച് ചിത്രകാരന്‍ തന്‍റെ ചുരുങ്ങിയ ജീവിതകാലയളവില്‍35 പെയിന്‍റിംഗുകള്‍ മാത്രമേ വരചിട്ടിട്ടുള്ളൂ,തന്‍റെ ജീവിത്കാലയളവില്‍ വളരെ കുറച്ചു മാത്രമേ ഇദ്ദേഹം അറിയപ്പെട്ടിരുന്നുള്ളൂ.പക്ഷെ ഇപ്പോള്‍ വെര്‍മീറിനെ എക്കാലത്തെയും മികച്ച ഡച്ച് ചിത്രകാരന്മാരിലോരാളായി  കണക്കാക്കുന്നു .അദേഹത്തിന്‍റെ മിക്ക ചിത്രങ്ങളിലും സ്ത്രീകളെ കാണാന്‍ കഴിയും .വളരെയധികം റിയലിസ്റ്റിക്കായ ചിത്രങ്ങളാണ്  വെര്‍മീര്‍ വരചിട്ടുള്ളത്.ഇദ്ദേഹത്തെ പ്പോലെ മഞ്ഞയും ,നീലയും നിറങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നതും വസ്തുക്കളുടെ സൂക്ഷ്മമായ ചിത്രണവും മറ്റാരും ഉപയോഗിച്ചു കാണുന്നില്ല .വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങളെ  വെര്‍മീര്‍ വരച്ചിട്ടുള്ളൂ .ദാരിദ്രവും കഷ്ട്ടപ്പാടും അദേഹം ഏറെ അനുഭവിച്ചു . വെര്‍മീരിന്‍റെ കലാച്ചരിത്രം കലാച്ചരിത്രകാരന്മാര്‍ക്ക് ഇപ്പോഴും ദുരൂഹമാണ് .

                    
The Girl With Pearl Earring (1667)


“ദ് ഗേള്‍ വിത്ത്‌ പേള്‍ ഇയര്‍റിംഗ് ” (Girl with a pearl earring) വെര്‍മീരിന്‍റെ ഏറെ പ്രശസ്തമായ ചിത്രമാണ് .തന്‍റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നഎന്നാല്‍ കലയില്‍ അവഗാഹമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ചിത്രമാണിത് .1999ല്‍ ട്രേസി ഷെവലിയര്‍ ഈ ചിത്രത്തെ അടിസ്ഥാനമാക്കി അതെ പേരില്‍ നോവല്‍ എഴുതിയിരുന്നു . വെര്‍മീരും വേലക്കാരിപെണ്‍കുട്ടിയുമായുള്ള ബന്ധം ഹൃദയഹാരിയായി ഈ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നു .

2003ല്‍ പീറ്റര്‍ വെബ്ബര്‍ ഈ നോവലിനെയും പെയിന്റിങ്ങിനെയും അടിസ്ഥാനമാക്കി “ ദ് ഗേള്‍ വിത്ത്‌ പേള്‍ ഇയര്‍റിംഗ് ” എന്ന പേരില്‍ സിനിമയെടുത്തു . വെര്‍മീര്‍ തന്‍റെ ഭാര്യ അണിഞ്ഞിരുന്ന കമ്മലുകളാണ് വേലക്കാരി പെണ്‍കുട്ടിക്ക്‌ അണിയാന്‍ നല്‍കിയത്‌ ,ഇത് വെര്‍മീരിന്‍റെ ഭാര്യയെ പ്രകോപിപ്പിച്ചു,അവര്‍ ചിത്രം നശിപ്പിക്കാന്‍ വരെ ശ്രമിച്ചു .അതെ തുടര്‍ന്ന്‍ വേലക്കാരി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും പുറത്താക്കി .ചിത്രകാരനും വേലക്കാരി പെണ്‍കുട്ടിയുടെയും അഗാധമായ  സ്നേഹബന്ധത്തിന്‍റെ കഥ പറയുന്നു ഈ സിനിമയും ,നോവലും , ആ വിശ്രുത പെയിന്‍റിംഗും .